അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിന്റെ 'രണം 2' വരുന്നു?
- 'കടുവ' റിലീസായി ഒരു വര്‍ഷം; രണ്ടാം ഭാഗം ഉണ്ടാകുമോ ? ഷാജി കൈലാസിന് പറയാനുള്ളത് ഇതാണ്
- ദുബായ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജിന്റെ 'ഗുരുവായൂരമ്പല നടയില്‍', അപ്ഡേറ്റുമായി സംവിധായകന്
- ആരാധകരെ ഉണര്‍ത്താന്‍ പ്രഭാസ്,സലാര്‍ ടീസര്‍ വരുന്നു
- ആശുപത്രി വിട്ട് പൃഥ്വിരാജ്, തിരിച്ചുവരവിന് സമയമെടുക്കും
ഭര്‍ത്താവിന് പണികിട്ടിയത്‌കൊണ്ട് ബര്‍ത്ത്‌ഡേ എങ്ങനെ ആഘോഷിക്കാം? സുപ്രിയ മേനോനോട് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ ജന്മദിനമാണ് ഇന്ന്. തന്റെ ലവിന് രാവിലെതന്നെ പൃഥ്വിരാജ് ആശംസകളുമായി എത്തി. അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പിറന്നാളാശംസകള്‍ നേര്‍ന്നു.
'കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭര്‍ത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്‌പെന്‍ഡ് ചെയ്ത് ബര്‍ത്ത്‌ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ് .. ഈ വര്‍ഷം ഭര്‍ത്താവിന് പണികിട്ടിയത്‌കൊണ്ട് ഭര്‍ത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തില്‍ എങ്ങനെ ബര്‍ത്ത്‌ഡേ ആഘോഷിക്കാം..?? തല്‍ക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭര്‍ത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബര്‍ത്ത്‌ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ...ഗ്ലാസ് കൈയില്‍ എടുത്ത് കൊണ്ട് ...ഇനി ഞാന്‍ ഒന്നും പറയുന്നില്ല .Happy Birthday Dear Supriya ... God Bless NB : ഇങ്ങനെ ഞാന്‍ ഫേസ്ബുക്കില്‍ എഴുതി ഇട്ടതിന്റെ പേരില്‍ എന്നെ മനസികമായിട്ട് ബുദ്ധിമുട്ടിച്ചാല്‍ ഞാന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്',-ലിസ്റ്റിന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.