1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj film Ranam 2 coming

പൃഥ്വിരാജിന്റെ 'രണം 2' വരുന്നു?

പൃഥ്വിരാജ്
പൃഥ്വിരാജിന്റെ 'രണം 2' ഒരുങ്ങുന്നു. സംവിധായകന്‍ നിര്‍മല്‍ സഹദേവാണ് അതിനുള്ള സൂചന നല്‍കിയത്. കഴിഞ്ഞദിവസം സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ കുറിച്ച് നിര്‍മ്മല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് എഡിറ്റര്‍ ശ്രീജിത്ത് സാരംഗ് തുടങ്ങിയവരും ഇത് ഷെയര്‍ ചെയ്തു.  
 
രണം 2 വരുന്നു എന്നതിനുള്ള സൂചനയാണ് ഇതെന്നും ആരാധകര്‍ കരുതുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമായി. പൃഥ്വിരാജിന്റെ ആരാധകര്‍ സന്തോഷത്തിലാണ്.
 
'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'കുമാരി'. ഐശ്വര്യലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അച്ഛനും മകനും പൊളിച്ചു !'കുറുക്കൻ' ആ പ്രതീക്ഷ തെറ്റിച്ചില്ല, ട്രെയിലർ കാണാം