അനുബന്ധ വാര്‍ത്തകള്‍
- Mammootty: മലയാളികളെ കരയിപ്പിച്ച 'പിതാവ്'; മമ്മൂട്ടിയുടെ മികച്ച അച്ഛന് വേഷങ്ങള്‍, ഈ സിനിമകള്‍ കാണാതിരിക്കരുത്
- മലയാളത്തില്‍ നിന്ന് എത്തുന്ന ബിഗ് ബജറ്റ് പാന്‍-ഇന്ത്യന്‍ ചിത്രം, 'പത്തൊമ്പതാം നൂറ്റാണ്ട്' വിജയിച്ചാല്‍ വലിയ സിനിമകളുടെ കാലം, പ്രതീക്ഷയോടെ സിനിമ പ്രേമികള്‍
- ബോളിവുഡ് താരങ്ങളുടെ പരസ്യമാർക്കറ്റും ഇടിയുന്നു, തെലുങ്ക് താരങ്ങൾക്ക് പിറകെ കമ്പനികൾ
- 'ന്നാ താന്‍ കേസ് കൊട്' ഒ.ടി.ടിയില്‍, തിരുവോണ ദിനത്തില്‍ എത്തുന്ന സിനിമയുടെ പുതിയ ട്രെയിലര്‍
- ഇത്രയധികം കാലം നിന്നെ കാണാതിരുന്നിട്ടില്ല, ഒരുപാട് മിസ് ചെയ്യുന്നു: അമാലിനോട് നസ്രിയ
പ്രിയദര്‍ശന്റെയും ശ്രീനിവാസിന്റെയും കൂടെയുള്ള നടനെ മനസ്സിലായോ ? ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള താരം
'എന്റെ അധ്യാപകര്‍' എന്ന് പറഞ്ഞു കൊണ്ടാണ് ശ്രീനിവാസനും പ്രിയദര്‍ശനും ഒപ്പമുള്ള തന്റെ പഴയകാല ചിത്രം നടന് പങ്കുവെച്ചത്. പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഓളവും തീരവും എന്ന സിനിമയിലും ശ്രീകാന്ത് മുരളി അഭിനയിച്ചിരുന്നു.പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ എബി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി ശ്രീകാന്ത് മുരളി.
എറണാകുളം സ്വദേശിയായ ശ്രീകാന്ത് കുറുവിലങ്ങാട് ദേവമാതാ കേളേജിലെ പഠനത്തിനുശേഷം കൈരളി ചാനലിലെ പ്രൊഡ്യൂസറായി ജോലി നോക്കി. നിരവധി പരസ്യ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.