അനുബന്ധ വാര്‍ത്തകള്‍
- തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലിയുടെ രണ്ടാമത്തെ ചിത്രം, 'കുഞ്ഞെല്‍ദോ' ടീസര്‍
- മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ച ശേഷം മടങ്ങുമ്പോള്‍ ജൂഹി കരഞ്ഞു ! കാരണം ഇതാണ്
- കല്യാണം കഴിച്ചാല്‍ കൂടുതല്‍ ഉത്തരവാദിത്തവും ലക്ഷ്യബോധവും ഉണ്ടാകും; 25-ാം വയസ്സില്‍ ദുല്‍ഖറിനെ നിര്‍ബന്ധിച്ച് മമ്മൂട്ടി, അമാലിനെ കണ്ടതോടെ താരപുത്രന് ഫ്ളാറ്റ്
- സിനിമയില്‍ അരങ്ങേറും മുന്‍പ് വിവാഹം വേണമെന്ന് നിര്‍ബന്ധിച്ചത് മമ്മൂട്ടി; 25-ാം വയസ്സില്‍ വിവാഹം കഴിക്കാന്‍ ദുല്‍ഖറിന് താല്പര്യമില്ലായിരുന്നു, അമാലിനെ കണ്ടതോടെ കഥയില്‍ ട്വിസ്റ്റ്
- 'കുറുപ്പ്' തിയറ്ററുകളിലെത്തിയത് മമ്മൂട്ടിയുടെ നിര്‍ബന്ധത്താല്‍; ഒ.ടി.ടി.ക്ക് നല്കാന് ദുല്‍ഖര്‍ തയ്യാറായിരുന്നു
സിനിമയ്ക്ക് രണ്ട് മൂന്ന് പേരുകള്‍ നിര്‍ദേശിച്ച് മമ്മൂട്ടി; നിഷ്‌കരുണം തള്ളി ശ്രീനിവാസന്‍, മമ്മൂട്ടി പറഞ്ഞ പേരുകളൊന്നും കൊള്ളില്ലായിരുന്നു
മലയാള സിനിമയില്‍ പ്രായഭേദമന്യേ എല്ലാ താരങ്ങളും ബഹുമാനിക്കുന്ന നടനാണ് മമ്മൂട്ടി. എന്നാല്‍, ഒരു സിനിമയ്ക്ക് മമ്മൂട്ടിയിട്ട പേര് നിഷ്‌കരുണം താന്‍ തള്ളി കളിഞ്ഞിട്ടുണ്ടെന്നും മറ്റൊരു പേര് നല്‍കിയിട്ടുണ്ടെന്നും ഓര്‍ത്തെടുക്കുകയാണ് ശ്രീനിവാസന്‍. മമ്മൂട്ടി നല്‍കിയ പേരുകളൊന്നും ശ്രീനിവാസന് ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണ് മെഗാസ്റ്റാര്‍ പറഞ്ഞ പേരുകളെയെല്ലാം തള്ളി ശ്രീനിവാസന്‍ പുതിയൊരു പേര് നല്‍കിയത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത മറവത്തൂര്‍ കനവിന്റെ ഷൂട്ടില്‍ വച്ചാണ് സംഭവമെന്ന് ശ്രീനിവാസന്‍ പഴയൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്. 'സിനിമയിലെ പല നായക നടന്മാര്‍ക്കും തങ്ങളുടെ കഥാപാത്രത്തിന്റെ പേര് ടൈറ്റിലായി വരുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. മറവത്തൂര്‍ കനവില്‍ മമ്മൂട്ടി അവതരിരപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ചാണ്ടി എന്നാണ്. ഒരിക്കല്‍ സെറ്റില്‍ എത്തിയപ്പോള്‍ സിനിമയുടെ പേര് ആയോ എന്ന് മമ്മൂട്ടി ചോദിച്ചു. ഇല്ല, ആലോചിക്കുകയാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു പേര് നിര്‍osശിക്കുകയായിരുന്നു. 'ചാണ്ടി കുഞ്ഞിന്റെ രണ്ടാം വരവ്' എന്നായിരുന്നു. ആ പേര് പ്രേക്ഷകരുടെ ഇടയില്‍ തെറ്റായ സന്ദേശം ജനിപ്പിക്കുമെന്ന് മമ്മൂട്ടിയോട് പറഞ്ഞ് ഞാന്‍ പറഞ്ഞു. എങ്കില്‍ മറ്റൊരു പേര് ആലോചിക്കാമെന്നായി അദ്ദേഹം. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ 'പ്രിയമുള്ള ചാണ്ടി കുഞ്ഞേ' എന്ന പേര് അദ്ദേഹം നിര്‍ദേശിച്ചു. ഇതിനു സമാനമായ പേരുകള്‍ മുന്‍പ് വന്നിട്ടുണ്ടല്ലോ എന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. പിന്നീട് ഒരു ദിവസം 'കുറ്റിയില്‍ ചാണ്ടി' എന്നോരു പേര് നിര്‍ദേശിച്ചു . ആ പേരിനെ കുറിച്ച് ഞാന്‍ മമ്മൂട്ടിയോട് പിന്നെയൊന്നും പറഞ്ഞില്ല. ആ സിനിമയുടെ നിര്‍മ്മാതാവും സംവിധായകന്‍ ലാല്‍ ജോസും പിന്നീട് എന്നോട് ഒരു പേര് ഇടാന്‍ പറഞ്ഞു,' ശ്രീനിവാസന്‍ ഓര്‍ക്കുന്നു.
അടുത്ത ലേഖനം