തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലിയുടെ രണ്ടാമത്തെ ചിത്രം, 'കുഞ്ഞെല്‍ദോ' ടീസര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (15:08 IST)

ഒരു ആസിഫലി ചിത്രം കൂടി തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ'യുടെ ടീസര്‍ ശ്രദ്ധ നേടുകയാണ്.നീണ്ട ഇടവേളക്ക് ശേഷം ആ ദിനങ്ങള്‍ വീണ്ടും വരുന്നു എന്ന് കുറിച്ചുകൊണ്ടാണ് ടീസര്‍ എത്തിയത്.
ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും. ക്രിസ്മസിന് ഇനിയും ചിത്രങ്ങള്‍ റിലീസ് പ്രഖ്യാപിക്കും.ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന സിനിമ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.


ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :