1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sreenath Bhasi's Next is Damayanthiyum Sunanthayum

ശ്രീനാഥ് ഭാസിയുടെ അടുത്ത ചിത്രം ‘ദമയന്തിയും സുനന്ദയും' ?

ശ്രീനാഥ് ഭാസി
നടൻ ശ്രീനാഥ് ഭാസി തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ്. നടൻ അടുത്തതായി ‘ദമയന്തിയും സുനന്ദയും’ എന്ന ചിത്രത്തിൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. സിനിമയിൽ രണ്ട് നായികമാരുണ്ടെന്ന് ടൈറ്റിൽ സൂചിപ്പിക്കുന്നു. ഹാരിസ് മന്നഞ്ചേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൻ 3 എഫ് പ്രൊഡക്ഷന്റെ ബാനറിൽ അബ്ദുല്ലക്കുട്ടി ആണ് ചിത്രം നിർമ്മിക്കുന്നത്. നിലവിൽ സിനിമയുടെ പ്രീ-പ്രൊഡക്ഷനിൽ ജോലികൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
 
അതേസമയം കപ്പേളയിൽ റോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീനാഥ് ഭാസി ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. അടുത്തിടെയായി പുറത്തിറങ്ങിയ അഞ്ചാം പാതിരാ, കുമ്പളങ്ങി നെറ്റ്സ്, പറവ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചത്.
 
പ്രണയം എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസി മലയാള സിനിമയിലെത്തിയത്. ഡാ തടിയാ എന്ന ചിത്രം അദ്ദേഹത്തിന് ജനസ്വീകാര്യത നേടിക്കൊടുത്തു. ഹണീ ബിയിലെ പ്രകടനവും എടുത്തുപറയേണ്ടതാണ്. 
About Writer
കെ ആര്‍ അനൂപ്