അനുബന്ധ വാര്‍ത്തകള്‍
- ഒറ്റദിവസം 28,701 പേർക്ക് കൊവിഡ് ബാധ, 500 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,78,254
- ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളായ പൂന്തുറ, പുത്തന്‍പള്ളി, മാണിക്യവിളാകം വാര്‍ഡുകള്‍ക്ക് പുതിയ ഇളവുകള്‍ ബാധകമായിരിക്കില്ല
- കൊച്ചിയിൽനിന്നും ദുബായിലേക്ക് ഇന്നുമുതൽ വിമാന സർവീസുകൾ
- ഇന്ന് രാവിലെ ആറുമണിമുതല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരാഴ്ചത്തേക്ക് കര്‍ശന ലോക്ക് ഡൗണ്‍; ഹോം ഡെലിവറി അനുവദിക്കില്ല
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കടന്നു, മരണപ്പെട്ടത് 5.71 ലക്ഷം പേർ
സിനിമ-സീരിയല്‍ താരം ദിവ്യ ചൗസ്കി അന്തരിച്ചു; മരണത്തിനു മിനിറ്റുകള്‍ക്കുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത് വേദനിപ്പിക്കുന്ന കുറിപ്പ്
സിനിമ സീരിയല്‍ താരം ദിവ്യ ചൗസ്കി അന്തരിച്ചു. ഒന്നരവര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ഹേ അപ്നാ ദില്‍ തോ ആവാര എന്നചിത്രത്തിലൂടെയായിരുന്നു ദിവ്യ സിനിമയിലേക്ക് എത്തുന്നത്. 'പ്രിയമുള്ളവരെ സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല ഞാന്‍, കാന്‍സര്‍ എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു' എന്നാണ് ദിവ്യ മരിക്കുന്നതിന് മിനിട്ടുകള്‍ക്കുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത്.
ദിവ്യയുടെ മരണവാര്‍ത്ത സഹോദരിയാണ് അറിയിച്ചത്. താന്‍ മരണക്കിടക്കയിലാണെന്നും കുറച്ചുകാലമായി ധാരാളം സന്ദേശങ്ങള്‍ എന്നെത്തേടി വരുന്നുണ്ടെന്നും. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം നിങ്ങളെ അറിയിക്കേണ്ട സമയമായെന്നും ദിവ്യ പറഞ്ഞിരുന്നു.