അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 ജൂലൈ 2020 (13:02 IST)
2015ൽ കേരളക്കരയൊന്നാകെ ഏറ്റെടുത്ത ചിത്രമായിരുന്നു പ്രേമം. പ്രേമം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചിത്രം ഒരു വൻ വിജയമാകുമെന്നതിൽ അൽഫോൺസ് പുത്രന് ഉറപ്പുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായകൻ കൂടിയായിരുന്ന നിവിൻ പോളി.
പ്രേമത്തിന്റെ കഥ എന്താണെന്ന് ചോദിച്ചപ്പോൾ അൽഫോൺസ് പറഞ്ഞത്. എടാ അത് ഇത്രേ ഉള്ളൂ ഒരുത്തന്റെ ആദ്യ പ്രണയം അത് പൊട്ടുന്നു… കുറച്ചു കഴിഞ്ഞു വേറൊന്നു വരും അതും ശരിയാകുന്നില്ല… അപ്പോൾ മൂന്നാമതൊരു പ്രേമം കൂടി എന്ന് മാത്രമായിർന്നു. നല്ല വെറൈറ്റി സബ്‌ജക്‌ട് ആണല്ലോയെന്ന് ഞങ്ങൾ ചിരിക്കുകയും ചെയ്‌തു.അന്ന് ദൃശ്യമായിരുന്നു ഏറ്റവും വിജയമായിരുന്ന സിനിമ. നമ്മുടെ സിനിമ ദൃശ്യത്തിനും മുകളിൽ പോകുമെന്ന് അന്ന് അൽഫോൺസ് പറഞ്ഞതുകേട്ട് അന്ന് മിഴിച്ചിരുന്നത് ഇന്നും ഓർമ്മയിൽ ഉണ്ടെന്നും നിവിൻ പോളി പറഞ്ഞു.മാതൃഭൂമി വാരാന്ത്യ പതിപ്പിലാണ് നിവിൻ മനസ്സ് തുറന്നത്.