ഒടിടി റിലീസിന് തയ്യാറായി കൽകി, റിലീസാവുക 2 സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ

Kalki 2898 AD
Kalki 2898 AD
അഭിറാം മനോഹർ| Last Modified ശനി, 13 ജൂലൈ 2024 (13:40 IST)
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രഭാസ്- നാഗ് അശ്വിന്‍ സിനിമയായ കല്‍കി 2898 എ ഡി ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബോക്‌സോഫീസില്‍ 1,000 കോടി രൂപ കളക്ഷനരികിലെത്തി നില്‍ക്കുന്ന ഉടന്‍ തന്നെ ഒടിടിയില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. 2 പ്ലാറ്റ്‌ഫോമുകളിലായിരിക്കും സിനിമയുടെ സ്ട്രീമിംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍,ദീപിക പദുക്കോണ്‍,കമല്‍ഹാസന്‍,ശോഭന തുടങ്ങി വലിയ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. തെലുങ്ക്,തമിഴ്,മലയാളം,ഹിന്ദി,കന്നഡ ഭാഷകളിലെത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യയെങ്ങ് നിന്നും ലഭിച്ചത്. ഒടിടി റിലീസായി ആമസോണിലും നെറ്റ്ഫ്‌ളിക്‌സിലുമാകും സിനിമ എത്തുക. തെലുങ്ക്, മലയാളം,തമിഴ്,കന്നഡ പതിപ്പുകള്‍ ആമസോണ്‍ പതിപ്പിലും ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിലുമാകും ലഭ്യമാവുക. സെപ്റ്റംബര്‍ ആദ്യ വാരത്തോടെയാകും സിനിമ ഒടിടിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :