പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (19:30 IST)

ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം ഒരു വീട്ടിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ
ബയദരഹള്ളിയിലാണ് സംഭവം നടന്നത്. ഭാരതി(51) ഇവരുടെ മക്കളായ സഞ്ചന(34), സിന്ദൂര(34), മധുസാഗര്‍(25) എന്നിവരെയും ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ടുവയസ്സുകാരിയെ അവശനിലയില്‍ കണ്ടെത്തി. ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :