1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Childhood Photo Samvritha Sunil

ദിലീപിന്റെ നായികയായി അരങ്ങേറ്റം, സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു; ഈ താരത്തെ മനസിലായോ?

Samvritha Sunil
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയുടെ ബാല്യകാല ചിത്രമാണ് ഇത്. ലാല്‍ജോസ് ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറിയ ഈ നടിയെ മനസിലായോ? മലയാളി തനിമയോടെ ഏറെ ആരാധകരെ സൃഷ്ടിച്ച നടി സംവൃത സുനില്‍ ആണിത്. സംവൃതയുടെ ബാല്യകാല ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
1986 ലാണ് സംവൃതയുടെ ജനനം. ലാല്‍ജോസ് ചിത്രം രസികനില്‍ ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവൃത മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ്, ജയസൂര്യ, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. 
 
ചോക്ലേറ്റ്, അറബിക്കഥ, തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, റോബിന്‍ഹുഡ്, നീലത്താമര, ഹാപ്പി ഹസ്ബന്റ്‌സ്, മാണിക്യക്കല്ല്, സ്വപ്‌നസഞ്ചാരി, അസുരവിത്ത്, ദ് കിങ് ആന്റ് കമ്മിഷണര്‍, ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മില്‍ എന്നിവയാണ് സംവൃതയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സിനിമ സീരിയല്‍ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി