1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

വൈക്കത്ത് യുവതിയും യുവാവും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; പ്രണയമല്ലെന്ന് ബന്ധുക്കള്‍

Kottayam
വൈക്കത്ത് യുവതിയും യുവാവും തൂങ്ങിമരിച്ച നിലയില്‍. വൈക്കം കുലശേഖരമംഗലം സ്വദേശി അമര്‍ജിത്(23), കൃഷ്ണപ്രിയ(21) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ മരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ പ്രണയമില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. 
 
ഇവരെ കാണാതായതിനെതടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയതിനെ തുടര്‍ന്നാണ് മരണവാര്‍ത്ത അറിയുന്നത്. വൈക്കം സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കാഞ്ഞിരപ്പള്ളിയില്‍ നാലുവയസുകാരന്‍ മരിച്ചതില്‍ ദുരൂഹത; മാതാപിതാക്കളെ ചോദ്യം ചെയ്യും