അനുബന്ധ വാര്‍ത്തകള്‍
- പ്രേമലുവിന് ശേഷം വീണ്ടും ഹൈദരാബാദില്‍ നസ്ലെന് ? അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി'പുത്തന്‍ വിശേഷങ്ങള്‍
- കോളിവുഡ് പിടിച്ചെടുക്കാന്‍ ഉണ്ണി മുകുന്ദന്, 'ഗരുഡന്' വന്‍ വിജയമായി, ആദ്യദിനം നേടിയ കളക്ഷന്‍
- കേട്ടതെല്ലാം നുണകൾ!വിജയിന്റെയും അജിത്തിന്റെയും സിനിമകൾ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല, നടി സായി പല്ലവിക്കും പറയാനുണ്ട്
- മമിത ബൈജു വീണ്ടും തമിഴിലേക്ക്, നായകനാകുന്നത് പ്രദീപ് രംഗനാഥൻ
- അജിത്തിന്റെ പ്രതിഫലം 162 കോടി രൂപ,ഗുഡ് ബാഡ് അഗ്ലിയുടെ പുത്തന്‍ വിശേഷങ്ങള്‍
വീരം, വേതാളം,വിശ്വാസം സീരീസിന് ശേഷം സിരുത്തെ ശിവ വീണ്ടും അജിത്തുമായി ഒന്നിക്കുന്നു
തമിഴിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുക്കെട്ടായ സിരുത്തൈ ശിവ- അജിത് സഖ്യം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അജിത്തിനെ വെച്ച് വീരം, വേതാളം,വിവേകം,വിശ്വാസം എന്നീ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സിരുത്തൈ ശിവ. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നത്.
അവസാനമായ് പുറത്തിറങ്ങിയ തുനിവ് എന്ന സിനിമയ്ക്ക് ശേഷം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് അജിത്. തൃഷയാണ് സിനിമയില്‍ നായികയാകുന്നത്. ഇത് കൂടാതെ അദ്വിക് രവിചന്ദ്രന്‍ ഒരുക്കുന്ന ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിലും അജിത് വേഷമിടുന്നുണ്ട്. ഈ സിനിമകള്‍ക്ക് ശേഷം ഹിറ്റ് മേക്കര്‍ ആറ്റ്ലിയുടെ സിനിമയിലും അജിത് നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് സിരുത്തൈ ശിവയുമായി അജിത് വീണ്ടും കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. നിലവില്‍ സൂര്യയുമായി കങ്കുവ എന്ന സിനിമയുടെ തിരക്കുകളിലാണ് ശിവ.