അജിത്തിന്റെ പ്രതിഫലം 162 കോടി രൂപ,ഗുഡ് ബാഡ് അഗ്ലിയുടെ പുത്തന്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 മെയ് 2024 (12:51 IST)
അജിത് കുമാര്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് ഗുഡ് ബാഡ് അഗ്ലി. മാര്‍ക്ക് ആന്റണി ഒരുക്കിയ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രീലീല നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗുഡ് ബാഡ് അഗ്ലിയുടെ ഒടിടി റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയി.നെറ്റ്ഫ്‌ലിക്‌സാണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കാനായി അജിത്ത് വാങ്ങുന്നത് വമ്പന്‍ തുക. തമിഴ് സൈറ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം 162 കോടി രൂപയാണ് നടന്റെ പ്രതിഫലം. തെലുങ്ക് തന്നെ പ്രധാന നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ജോലികള്‍ ആരംഭിച്ചു എന്നാണ് പുതിയ വിവരം. പൊങ്കല്‍ റിലീസ് മുന്നില്‍ കണ്ടാണ് ജോലികള്‍ പുരോഗമിക്കുന്നത്.

വിഡാ മുയര്‍ച്ചി ആണ് നടന്റെ അടുത്ത റിലീസ്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. അജിത്തിന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് തുനിവ്.സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :