ശുഭ്മാന്‍ ഗില്ലിന്റേയും നടി റിധിമ പണ്ഡിറ്റിന്റേയും വിവാഹം ഡിസംബറില്‍! ഒടുവില്‍ നിശബ്ദത വെടിഞ്ഞ് താരം

gill
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ജൂണ്‍ 2024 (17:45 IST)
gill
അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന്റേയും ടെലിവിഷന്‍ നടി റിധിമ പണ്ഡിറ്റിന്റേയും വിവാഹം ഡിസംബറില്‍ നടക്കുമെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഒടുവില്‍ റിധിമ പണ്ഡിറ്റ് തന്റെ നിശബ്ദത അവസാനിപ്പിച്ച് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു വീഡിയോയിലൂടെയാണ് താരം മറുപടിയുമായി എത്തിയത്.
താന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ നിരവധി മാധ്യമപ്രവര്‍ത്തകരാണ് തന്റെ ഫോണില്‍ വിളിക്കുന്നതെന്നും തന്റെ വിവാഹത്തെ കുറിച്ചാണ് ചോദിക്കുന്നതെന്നും താരം പറഞ്ഞു.

എന്നാല്‍ ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ ഞാന്‍ നിങ്ങളോട് നേരിട്ട് തന്നെ ഇക്കാര്യം പറയുമെന്നും താരം പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും നടി പറഞ്ഞു. റിധിമ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ബിഗ്‌ബോസ് ഒടിടിയിലും നടി പങ്കെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :