മോഹന്‍ലാലിനെ കാണാനായില്ല,ബോസ് സീസണ്‍ 3 ഫിനാലെ ഈ മാസം, വിശേഷങ്ങളുമായി മണിക്കുട്ടന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂലൈ 2021 (14:48 IST)

ബിഗ് ബോസ് സീസണ്‍ 3ല്‍ ഏറ്റവുമധികം പ്രേക്ഷക സ്വീകാര്യത മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടന്‍. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നടന്‍ സജീവവുമാണ്. ഇപ്പോളിതാ ബിഗ് ബോസ് സീസണ്‍ 3 ഫിനാലെ എപ്പോള്‍ ഉണ്ടാകും എന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മണിക്കുട്ടന്‍.

ഫിനാലെ ഈ മാസം ഉണ്ടാവും.മറ്റ് വിവരങ്ങളൊന്നും തനിക്കും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിങ്ങള്‍ എല്ലാവരേയും പോലെ ഞാനും കാത്തിരിക്കുകയാണന്നും ഷോ പെട്ടെന്ന് അവസാനിപ്പിച്ചത് കൊണ്ട് ലാലേട്ടനെ കാണാനോ സംസാരിക്കാനോ അവസരം ലഭിച്ചില്ലെന്നും മണിക്കുട്ടന്‍ പറയുന്നു. അദ്ദേഹത്തെ ഒരിക്കല്‍കൂടി നേരില്‍ കാണണമെന്ന ആഗ്രഹവും നടന്‍ പങ്കുവച്ചു. അതേസമയം ജൂലൈ 25ന് ഫിനാലെ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.മണിക്കുട്ടന്‍ ഉള്‍പ്പെടെ 7 പേരാണ് ഫൈനലില്‍ ഇടംപിടിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :