അനുബന്ധ വാര്‍ത്തകള്‍
- ഞങ്ങള്‍ തമ്മില്‍ നല്ല പ്രണയത്തിലായിരുന്നു, ഒടുവിലത് ടോക്സിക്കായി മാറിയെന്ന് ഷൈന്‍ ടോാ ചാക്കോ
- കൂടുതല്‍ പേര്‍ക്ക് കോളറയുണ്ടോന്ന് സംശയം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
- Breaking News: അക്സ്-കുല് 'പരീക്ഷ'യില്‍ ഇംഗ്ലണ്ട് പൊട്ടി ! ഇന്ത്യ ലോകകപ്പ് ഫൈനലില്‍
- Breaking News: ആവേശപ്പോരില്‍ അഫ്ഘാനിസ്ഥാന് ജയം; ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്
- 60 കോടി പിന്നിട്ട് മഹാരാജ, കേരളത്തില്‍ നിന്ന് നേടിയത്, രണ്ടാം വാരത്തിലേക്ക് വിജയ് സേതുപതി ചിത്രം
കൂടെയുണ്ടാകുമെന്ന് കരുതി, ഞാൻ ആരെയും ഇത്ര സ്നേഹിച്ചിട്ടില്ല, അവസാനം തേച്ചൊട്ടിച്ചു, ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞെന്ന് തനൂജ
Thanuja, Shine Tom Chacko
ഷൈന്‍ നല്ല മനുഷ്യനാണ്. അദ്ദേഹം എന്നെ ചതിക്കുകയോ ഞാന്‍ അദ്ദേഹത്തെ ചതിക്കുകയോ ചെയ്തിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് വേര്‍പിരിയുന്നത്. ജീവിതത്തില്‍ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കൂടെ കൂടുന്നവരെ വിശ്വസിക്കരുതെന്നും തനൂജ പറയുന്നു. ഞാന്‍ ഇത്ര ആരെയും സ്‌നേഹിച്ചിട്ടില്ല. 2 വര്‍ഷക്കാലമായി സ്‌നേഹത്തിലാണ്. എന്നാല്‍ എന്നെ അങ്ങ് തേച്ചൊട്ടിച്ചു. ഇപ്പോള്‍ ഞാനാണ് കുറ്റക്കാരി. നമ്മള്‍ ചെയ്യുന്നതെല്ലാ തെറ്റ്. നമ്മളെ ആരും അല്ലാണ്ടാക്കി കളഞ്ഞു. അവന്‍ പോയതില്‍ സങ്കടമുണ്ട്. ഞാന്‍ ഇപ്പോഴും ഒക്കെ ആയിട്ടില്ല.
കാരണം എപ്പോഴും ഒപ്പമുണ്ടാകുമെന്ന് കരുതി കുടുംബത്തെ വിട്ടിട്ട് വന്നതാണ്. ഷൈന്‍ നല്ലൊരു മനുഷ്യനാണെ. എന്നെ അയാള്‍ ചതിക്കുകയോ ഞാന്‍ അയാളെ ചതിക്കുകയോ ചെയ്തിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ നമ്മളവിടെ നിന്ന് ഒഴിവാകണം. എനിക്ക് അതിനെ പറ്റി ഇനി ഒന്നും പറയാനില്ല. ആ ടോപിക് ഞാന്‍ വിട്ടു. ആള്‍ ആളുടെ വൈബില്‍ പോകുന്നു. ഹാപ്പിയാണ്. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കി മുന്നോട്ട് പോകുന്നു. ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റില്ല എനിക്ക് അത് പല്ല് കുത്തി നാറ്റിക്കാന്‍ താത്പര്യമില്ല. തനൂജ പറഞ്ഞു.