അനുബന്ധ വാര്‍ത്തകള്‍
- ഹൈദരാബാദിലെ ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രത്തില്‍ സാമന്ത, വീഡിയോ
- പ്രദക്ഷിണം ചെയ്യേണ്ട സമയം ഇതാണ്
- ഇന്നത്തെ പ്ലാന്‍ എന്താ ? ചോദ്യമായി എത്തുന്നവര്‍ക്ക് രസകരമായ മറുപടിയുമായി മഞ്ജിമ മോഹന്‍
- അത്തം നക്ഷത്രക്കാര്‍ ഗണപതിഹോമം നടത്തണം
- സോറിയാസിസിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപങ്കുണ്ട്, കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും ഈ ഭക്ഷണങ്ങള്‍
ഇത്തവണ ശരിക്കും തയ്യാറാണ്! ശാകുന്തളം റിലീസ് മാറില്ലെന്ന് ഉറപ്പു നല്‍കി സാമന്ത
സാമന്തയുടെ പാന്‍ ഇന്ത്യന്‍ റിലീസ് ചിത്രം ശാകുന്തളം ഫെബ്രുവരി 17 റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റേണ്ടിവന്നു ഒടുവില്‍ ഏപ്രില്‍ 14 ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ഇത്തവണ എന്തായാലും നിങ്ങള്‍ക്ക് മുന്നിലേക്ക് ശാകുന്തളം എത്തും എന്ന ഉറപ്പ് സാമന്ത തന്നെ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രമോഷന്‍ ജോലികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യവും നടി അറിയിച്ചിരുന്നു.
'ഞങ്ങള്‍ തയ്യാറാണ് ഇത്തവണ ശരിക്കും തയ്യാറാണ്!
നിങ്ങളെ എല്ലാവരെയും തിയേറ്ററുകളില്‍ കണ്ടുമുട്ടുന്നതിലും നിങ്ങളെ ഏപ്രിലില്‍ ശാകുന്തളത്തിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിലും വളരെ ആവേശമുണ്ട്.'-സാമന്ത കുറിച്ചു.
ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ ആണ്.
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമ ശകുന്തളയുടെയും പ്രണയകഥയാണ് പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.
അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്