സോറിയാസിസിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപങ്കുണ്ട്, കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും ഈ ഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2023 (10:52 IST)
സോറിയാസിസിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപങ്കുണ്ട്. ഇലക്കറികള്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഇതില്‍ നിറയെ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ഇവയില്‍ നിറയെ ആന്റി ഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കും. മറ്റൊന്ന് ഒമേഗ ഫാറ്റി ആസിഡാണ്. ഇത് ഫാറ്റി മീനുകളില്‍ നിന്നാണ് ലഭിക്കുന്നത്.

ഒമേഗ ഫാറ്റിആസിഡുകള്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി പ്രോപര്‍ട്ടികള്‍ എന്നാണ് അറിയപ്പെടുന്നത്. പലനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും നല്ലതാണ്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം. സംസ്‌കരിച്ച ഭക്ഷണം, റെഡ് മീറ്റ്, പാലുല്‍പന്നങ്ങള്‍, പഞ്ചസാര, ആല്‍ക്കഹോള്‍ എന്നിവയാണ് അവ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :