അനുബന്ധ വാര്‍ത്തകള്‍
- കൈ പിടിച്ചപ്പോള്‍ ഡോക്ടര്‍ക്ക് പന്തികേട് തോന്നി, സത്യനോട് അഡ്മിറ്റാകാന്‍ പറഞ്ഞു; മൂന്നാം നാള് മരണം
- 'വലിയ ആരാധകനായിരുന്നു'; മീര ജാസ്മിനെ കണ്ട സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്
- ജയറാമിനൊപ്പം മീരാജാസ്മിന്, സത്യന്‍ അന്തിക്കാട് ചിത്രമൊരുങ്ങുന്നു, സിനിമയിലെ നൃത്ത പരിശീലന വിഡിയോ കാണാം
- ജയറാമിനൊപ്പം മീര ജാസ്മിനും, സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ മേക്കിങ് വീഡിയോ
- അഭിനയിച്ചുകൊണ്ടിരിക്കവേ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു, ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു,ആദരസൂചകമായി ചിത്രീകരണം നിര്‍ത്തിവെച്ച് വോയിസ് ഓഫ് സത്യനാഥന് ടീം
'അയ്യോ, സാര്‍ മൂക്കില്‍ നിന്ന് ചോര വരുന്നു'; ഷൂട്ടിങ് നിര്‍ത്താന്‍ പറ്റില്ല, മേക്കപ്പ്മാനെ വിലക്കി സത്യന്‍
സിനിമയ്ക്ക് വേണ്ടി ഏത് അറ്റംവരെയും പോകാന്‍ തയ്യാറായ നടനാണ് സത്യന്‍ മാഷ്. ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുമ്പോഴും സത്യന്‍ അഭിനയത്തോട് അത്രത്തോളം ആത്മസമര്‍പ്പണമുള്ള നടനായിരുന്നു. അതിന്റെ ഉദാഹരണമാണ് 'ഒരു പെണ്ണിന്റെ കഥ' ചിത്രീകരണം നടക്കുന്ന സമയത്തുണ്ടായ സംഭവങ്ങള്‍.
സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. സത്യന്‍ മേക്കപ്പ് ചെയ്യുന്നു. അതിനിടെ മേക്കപ്പ്മാന്‍ ദേവസ്യ സത്യനെ നോക്കി ഒരു കാര്യം പറഞ്ഞു. മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടല്ലോ എന്നാണ് സത്യനോട് മേക്കപ്പ്മാന്‍ പറഞ്ഞത്. സെറ്റിലുള്ളവരെല്ലാം പേടിച്ചു. എന്നാല്‍, യാതൊരു കൂസലുമില്ലാതെ സത്യന്‍ പ്രതികരിച്ചു. ഒരു കാരണവശാലും ചിത്രീകരണം നിര്‍ത്തിവയ്ക്കരുതെന്നാണ് സത്യന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്. ഒരു ചെറിയ കഷണം പഞ്ഞി മൂക്കിലേക്ക് വച്ച് സത്യന്‍ അഭിനയിച്ചു. ഷൂട്ടിങ് അവസാനിക്കുന്നതുവരെ ആ പഞ്ഞി സത്യന്റെ മൂക്കിലിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് നോക്കുമ്പോള്‍ പഞ്ഞിയില്‍ മുഴുവന്‍ രക്തം. ഷൂട്ടിങ് അവസാനിക്കുംവരെ തനിക്ക് ഒന്നും സംഭവിക്കരുതേയെന്ന് പ്രാര്‍ഥിക്കുകയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.