അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ 'വണ്‍' തമിഴ് ഡബ്ബിംഗിന് 'പേരന്പ്' സംവിധായകന് റാമിന്റെ സഹായവും, പുതിയ വിശേഷങ്ങള്‍ ഇതാ !
- വണ്‍'ല്‍ മാസ് ഫാക്ടര്‍ ഉണ്ട്, സിനിമ അതിലും മേലെ:ബിനു പപ്പു
- 'ദി പ്രീസ്റ്റ്' സെക്കന്‍ഡ് ടീസര്‍ ഇന്ന്, പുതിയ പ്രതീക്ഷകളോടെ ആരാധകര്‍ !
- കാതിന് കുളിര്‍മയേകി 'ദി പ്രീസ്റ്റ്' ലെ രണ്ടാമത്തെ ഗാനമെത്തി,'നീലാമ്പലേ നീ വന്നിതാ' യൂട്യൂബില്‍ ശ്രദ്ധ നേടുന്നു !
- അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത മമ്മൂട്ടി,ചിത്രം പങ്കുവെച്ച് പൃഥ്വിരാജും സന്തോഷം പ്രകടിപ്പിച്ച് ദുല്‍ഖര്‍ സല്‍മാനും !
എന്നെ വെച്ച് പലരും ഹിറ്റ് സിനിമകൾ ചെയ്‌തിട്ടുണ്ട്, നിങ്ങൾക്കതിനാവുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണ്, മമ്മൂട്ടി അന്ന് പറഞ്ഞു
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. ഒരു സത്യൻ അന്തിക്കാട് സിനിമ എന്ന ബ്രാൻഡ് തന്നെ ഉണ്ടാക്കാൻ സാധിച്ചിട്ടുള്ള സംവിധായകൻ പക്ഷേ മമ്മൂട്ടിയുമായി ഒരുമിച്ചപ്പോളെല്ലാം വ്യത്യസ്‌തങ്ങളായ സിനിമകളാണ് ഉണ്ടായിട്ടുള്ളത്.
അർത്ഥം,കളിക്കളം,ശ്രീധരന്റെ ഒന്നാം തിരുമുറിവ്,കനൽകാറ്റ് എന്നിവയെല്ലാം മമ്മൂട്ടിയെ വെച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ചിത്രങ്ങളാണ്. ഇപ്പോളിതാ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം മമ്മൂട്ടി പറഞ്ഞ ഒരു കാര്യം മനസ്സില്‍ തട്ടിയതാണ് അര്‍ത്ഥം പോലെ സിനിമ ചെയ്യാന്‍ കാരണമായതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സത്യൻ അന്തിക്കാട്.
അന്ന് ആ സിനിമ പരാജയപ്പെട്ടപ്പോൾ മമ്മൂട്ടി പറഞ്ഞു. എന്നെ നായകനാക്കി പലരും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ക്കതിനു കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്. ആ വാചകം എന്റെ മനസ്സിൽ കൊണ്ടു. ആ വാശിപ്പുറത്ത് ചെയ്ത സിനിമയാണ് അര്‍ത്ഥം. മമ്മൂട്ടിയുടെ ആകാര ഭംഗി, മുഖ സൗന്ദര്യം, വേഷവിധാനം അതിനെല്ലാം പ്രാധാന്യം നല്‍കി കൊണ്ട് പ്രേക്ഷകനെ രസിപ്പിക്കുന്ന സിനിമ ചെയ്യണമെന്ന് ഞാൻ അതിന്റെ രചയിതാവായ വേണുനാഗവള്ളിയോട് പറഞ്ഞു. സത്യൻ അന്തിക്കാട് പറഞ്ഞു.