'ദി പ്രീസ്റ്റ്' സെക്കന്‍ഡ് ടീസര്‍ ഇന്ന്, പുതിയ പ്രതീക്ഷകളോടെ ആരാധകര്‍ !

Last Modified ശനി, 27 ഫെബ്രുവരി 2021 (09:47 IST)

മമ്മൂട്ടിയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'. സിനിമയുടെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ. പുതിയ ടീസര്‍ ഇന്ന് പുറത്തു വരും.വൈകുന്നേരം 6 മണിക്ക് രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു സിനിമയിലെ സെക്കന്‍ഡ് സോങ്ങ് പുറത്തുവന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മാര്‍ച്ച് നാലിനാണ് 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് അടുത്തിടെയായി പോസ്റ്റുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :