കെ ആര് അനൂപ്|
Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (12:32 IST)
മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് 'വണ്‍'. വിഷു റിലീസായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. തമിഴ് ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.മമ്മൂട്ടിയുടെ പേരന്പ് എന്ന ചിത്രം സംവിധാനം ചെയ്ത റാം ഡബ്ബിംഗിന്റെ മേല്‍നോട്ടം വഹിക്കുന്നു. നേരത്തെ മാമാങ്കം എന്ന ചിത്രത്തിനു വേണ്ടിയും അദ്ദേഹം ഇതേ ജോലി ചെയ്തിരുന്നു.
ഈ ചിത്രം ഒരു വ്യക്തിയെയും അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ഒരു സംസ്ഥാനത്തിന്റെ ഉത്തമ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചാണ് സിനിമ എന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി
എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ.സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.