ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, അവാർഡ് തിളക്കത്തിൽ ദ ക്രൗൺ,ചാഡ്‌വിക് ബോസ്‌മാൻ മികച്ച നടൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (12:46 IST)
എഴുപത്തിഎട്ടാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ഇത്തവണ പുരസ്‌കാരങ്ങൾ പങ്കുവെച്ചത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി നടന്‍ ചാഡ്‌വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ കെയര്‍ എലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്‌മുണ്ട് പൈക്ക് സ്വന്തമാക്കി.

അതേസമയം ദി ക്രൗൺ നാലു പുരസ്‌കാരങ്ങൾ നേടി ഗോൾഡൺ ഗ്ലോബിലെ താരമായി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് ക്രൗണിന് പുരസ്‌കാരങ്ങൾ ലഭിച്ചത്. മികച്ച ഡ്രാമ ചിത്രമായി നൊമാഡ്‌ലാൻഡും മികച്ച സംവിധായകയായി ചിത്രത്തിന്റെ സംവിധായക ചോലെ സാവോയെ തിരെഞ്ഞെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :