അനുബന്ധ വാര്‍ത്തകള്‍
- യങും ഓൾഡും ആയിട്ട് നമുക്ക് ഒരെയൊരു മെഗാസ്റ്റാറേ ഉള്ളു, അത് മമ്മൂക്കയാണ്: പൃഥ്വിരാജ്
- അയ്യോ.. അന്നത്തെപ്പോലെ ഇപ്പോൾ സാധിയ്ക്കില്ല, തുറന്നുപറഞ്ഞ് മോഹൻലാൽ !
- രവീണ ടണ്ടൻ മടങ്ങിവരുന്നു, കെ ജി എഫ് 2വിൽ ശക്തമായ കഥാപാത്രം
- ഓസ്കർ നേടിയ പാരസൈറ്റ് വിജയ് സിനിമയുടെ കോപ്പി എന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച !
- രജനീകാന്ത് സിനിമാജീവിതം അവസാനിപ്പിക്കുന്നു; കമൽഹാസനൊപ്പം അവസാനചിത്രം
‘ഓവർ ആക്ടിംഗിന്റെ കുഞ്ഞമ്മ’; സാറ അലിഖാനെ വിടാതെ ട്രോളർമാർ
സെയ്ഫ് അലി ഖാന്റെ പാതയിലൂടെ മകൾ സാറ് അലി ഖാനും ബോളിവുഡിൽ ചുവടുറപ്പിച്ചിരിക്കുകയാണ്. 2 ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെങ്കിലും തന്റേതായ ഒരു സ്ഥാനം ബി ടൌണിൽ നേടിയെടുക്കാൻ ഇതിനോടകം താരത്തിനായിട്ടുണ്ട്.
ട്രോളർമാരുടെ സ്ഥിരം വേട്ടമൃഗം കൂടിയാണ് സാറ. ലൗ ആജ് കല്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സാറയുടെ അഭിനയം കുറച്ചു ഓവറാണ് എന്നും പറഞ്ഞാണ് ട്രോളന്മാര്‍ ആക്രമണം നടത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി സാറ എത്തിയപ്പോഴുള്ള ഒരു വീഡിയോ ആണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
സെയ്ഫ് അലി ഖാനും ദീപിക പദുകോണും അഭിനയിച്ച് 2009-ല്‍ പുറത്തിറങ്ങിയ ലവ് ആജ് കല്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇംതിയാസ് അലിയാണ് സംവിധാനം നിര്‍വഹിക്കുന്നത്.