1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sandra thomas speaks about listin stephen

മലയാള സിനിമയിൽ ഒറ്റയ്ക്ക് വഴിവെട്ടി വന്നതാണ് ലിസ്റ്റിൻ, എന്നാൽ അയാൾ കൂടി ലോബിയുടെ ഭാഗമായതിൽ വിഷമമുണ്ട്: സാന്ദ്ര തോമസ്

Sandra thomas
Sandra thomas
 ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കാതെ മാറിനില്‍ക്കുന്നവരുടെ ലോബിയുടെ ഭാഗമായി ലിസ്റ്റിന്‍ സ്റ്റീഫനും മാറിയതില്‍ വിഷമമുണ്ടെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. താന്‍ പ്രതികരിച്ചതിന് പിന്നാലെ ആദ്യം വിളിച്ചത് ലിസ്റ്റിനാണ്. ലിസ്റ്റിന്‍ ഇതിന്റെ ഭാഗമായതില്‍ വിഷമമുണ്ടെന്നാണ് താന്‍ പറഞ്ഞത്. സാന്ദ്ര പറയുന്നു.
 
ലിസ്റ്റിനാണ് എന്നെ ആദ്യം വിളിച്ചത്. ആ സംഘടനയില്‍ ഇരിക്കുന്നവര്‍ തന്നെയാണ് ഈ സംഘടനയിലും ഇരിക്കുന്നത് എന്ന് പറഞ്ഞത് എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് എല്ലാവരും പറയുന്നുണ്ടെന്ന് പറഞ്ഞു. ലിസ്റ്റിനെ മാത്രമല്ല, ബാക്കിയുള്ളവരെയും ചേര്‍ത്താണ് പറഞ്ഞത്. മലയാള സിനിമയില്‍ ശരിക്കും ഒറ്റയ്ക്ക് വഴിവെട്ടി വന്നവര്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ലിസ്റ്റിനാണ്. ചെറിയ പ്രായത്തില്‍ തന്നെ. എനിക്ക് ഭയങ്കര റെസ്‌പെക്ടും ഇഷ്ടവുമുള്ള ആളാണ്. ഇപ്പോള്‍ ലിസ്റ്റിന് എന്നോട് ദേഷ്യമുണ്ടാകും. ലിസ്റ്റിന്‍ ഇതിന്റെ ഭാഗമായതില്‍ വിഷമമുണ്ടെന്ന് ഞാന്‍ പറഞ്ഞു.
 
ശരിയാണ് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ലിസ്റ്റിന്‍ പറഞ്ഞു. ലിസ്റ്റിന്‍ വന്ന വഴികളും സ്ട്രഗിള്‍ ചെയ്ത വഴികളും എല്ലാം എനിക്കറിയാം. ഇതിനെയൊക്കെ പൊരുതി നിന്നിട്ടുള്ള ആളാണ്. അങ്ങനൊരാള്‍ ഇന്ന് അവരുടെ കൂടെ കൂടി മിണ്ടാതിരിക്കുന്നു എന്നത് ലിസ്റ്റിന്‍ എന്ന വ്യക്തിയോട് വിഷമം തോന്നുന്ന കാര്യമാണ്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര തോമസ് പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
2 വര്‍ഷം മാത്രമാണ് സിനിമയിലുണ്ടായത്, മാറിനില്‍ക്കാമെന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് കാര്‍ത്തിക