അനുബന്ധ വാര്‍ത്തകള്‍
- ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് മറിഞ്ഞു
- ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു
- കൂട്ടിയിടിച്ചത് 133 വാഹനങ്ങള്‍ ഒരുമിച്ച്; ആറുപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു
- മലപ്പുറത്ത് വാഹനാപകടം: യുവാവ് മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്
- വിനോദ യാത്രികരുടെ വാഹനത്തിലേക്ക് മണല്‍ ലോറി ഇടിച്ചുകയറി: 13പേര്‍ക്ക് ദാരുണാന്ത്യം
കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു
കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. 38 വയസ്സായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. നടന്‍ കിച്ചാ സുദീപാണ് വിജയുടെ മരണവാര്‍ത്ത അറിയിച്ചത്. ശനിയാഴ്ച (ജൂണ്‍ 12) ബാംഗ്ലൂരില്‍ വെച്ചായിരുന്നു അപകടം.
തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ബ്രെയിന്‍ സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. നടന്‍ ഒപ്പം ബൈക്കില്‍ സുഹൃത്തും ഉണ്ടായിരുന്നു. മഴയില്‍ നനഞ്ഞു കിടക്കുന്ന റോഡില്‍ നിയന്ത്രണം തെറ്റി സമീപത്തെ ഇലക്ട്രിക് തൂണില്‍ ഇടിക്കുകയായിരുന്നു.സുഹൃത്ത് നവീന്‍ ആയിരുന്നു ബൈക്ക് ഓടിച്ചത്.ഇയാളുടെ നട്ടെല്ലിനും കാലിനും പരിക്കുകളുണ്ട്.
തമിഴ് , തെലുഗു , ഹിന്ദി സിനിമകളില്‍ സഞ്ചാരി വിജയ് അഭിനയിച്ചിട്ടുണ്ട്.അവനല്ല അവളു അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.