അനുബന്ധ വാര്‍ത്തകള്‍
- 'സെയ്ഫ് ആക്രമിക്കപ്പെടുമ്പോൾ കരീന ലഹരിയിൽ ആറാടുന്നു'; കുറ്റം മുഴുവൻ ഭാര്യയ്ക്ക് വരുന്ന 'രീതി' സ്വാഭാവികമാണല്ലോ എന്ന് ട്വിങ്കിൾ ഖന്ന
- മക്കൾക്ക് വേണ്ടി സമയം മാറ്റിവെയ്ക്കാനായില്ല, മകളുടെ മരണമാണ് തിരിച്ചറിവ് നൽകിയതെന്ന് ഇളയരാജ
- Lucifer 3: ഒടുവിൽ പൃഥ്വി പറഞ്ഞു, മൂന്നാം ഭാഗം ഇതുപോലെയല്ല, കുറച്ച് വലിയ സിനിമയാണ്
- ബോളിവുഡില്‍ കത്തിനിന്ന കരിയര്‍, പക്ഷേ വിവാഹത്തോടെ എല്ലാം മാറി, ഹണിമൂണിനിടെ സുഹൃത്തിനൊപ്പം കിടക്കാന്‍ ഭര്‍ത്താവ് പറഞ്ഞു: കരിഷ്മ കപൂറിന്റെ ജീവിതം
- Mammootty: പദ്മഭൂഷണ്‍ യോഗ്യത മോദി സ്തുതിയോ? മമ്മൂട്ടി വീണ്ടും 'പടിക്ക് പുറത്ത്'
സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ കേസ്
ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകള്‍ സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു
Sanal Kumar Sasidaran
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസെടുത്തു. മലയാളത്തിലെ ഒരു പ്രമുഖ നടി നല്കിയ പരാതിയില്‍ എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകള്‍ സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഇതിനുപിന്നാലെയാണ് നടി പൊലീസിനെ സമീപിച്ചത്. യുഎസില്‍ നിന്നാണ് സനല്‍കുമാര്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതെന്നു പൊലീസ് പറഞ്ഞു.
ഇതിനു മുന്‍പും ഈ നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ സനലിന് ജാമ്യം അനുവദിച്ചത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പിന്തുടര്ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു 2022ല്‍ നടി സനല്‍ കുമാറിനെതിരെ പരാതി നല്‍കിയത്.