അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ജനുവരി 2025 (13:38 IST)
ലൂസിഫര്‍ സിനിമയുടെ മൂന്നാം ഭാഗം ഒരു വലിയ സിനിമയാകുമെന്ന് പറഞ്ഞ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ തീരുന്നത് സിനിമയ്ക്ക് ഒരു തുടര്‍ച്ച ഉണ്ടായെ പറ്റു എന്ന രീതിയിലാണ്. ലൂസിഫര്‍ അവസാനിക്കുമ്പോള്‍ രണ്ടാം ഭാഗത്തിനുള്ള ഒരു തുടക്കം മാത്രമാണ് ഇട്ടിരുന്നതെങ്കില്‍ എമ്പുരാന്‍ തീരുമ്പോള്‍ ഇതിന്റെ ബാക്കി കഥ അറിയണമെന്ന ആഗ്രഹം പ്രേക്ഷകരിലുണ്ടാകുമെന്നും പൃഥ്വി പറഞ്ഞു. എമ്പുരാന്‍ സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങിന് സംസാരിക്കുകയായിരുന്നു താരം.
ലൂസിഫര്‍ സംവിധാനം ചെയ്യാന്‍ വേണ്ടി മുരളി ഗോപിയെ കണ്ട ആളല്ല ഞാന്‍. ഞങ്ങള്‍ ഒരുമിച്ച് സിനിമ അഭിനയിക്കുമ്പോഴാണ് ലൂസിഫര്‍ ഞങ്ങള്‍ക്കിടയില്‍ വരുന്നത്. ഒറ്റ സിനിമയില്‍ പറഞ്ഞുതീര്‍ക്കാനാകുന്ന കഥയല്ല ലൂസിഫറെന്ന് അറിയാമായിരുന്നു. അന്നു ശരിക്ക് ഒരു സിനിമയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമൊന്നും കോമണായിരുന്നില്ല. സിനിമയ്ക്ക് തുടര്‍ച്ചയുണ്ടെന്നറിയുമ്പോള്‍ ആളുകള്‍ നെറ്റി ചുളിക്കുന്ന സമയമായിരുന്നു.
ഒന്നാം ഭാഗത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ കണ്ടിട്ട് മാത്രമെ രണ്ടാം ഭാഗത്തെ പറ്റി ചിന്തിക്കാന്‍ കഴിയു. എമ്പുരാന്‍ ഉണ്ടായതില്‍ വലിയ നന്ദി പ്രേക്ഷകരോടാണ്. ലൂസിഫറിന്റെ മഹാവിജയമാണ് എമ്പുരാന്‍ സംഭവിക്കാന്‍ കാരണം. ലൂസിഫര്‍ മൂന്നാം ഭാഗത്തെ പറ്റിയും എനിക്ക് അത് തന്നെയാണ് പറയാനുള്ളത്. മൂന്നാം ഭാഗം ഇതുപോലല്ല കുറച്ച് വലിയ പടമാണ്. എമ്പുരാന് ഒരു വലിയ മഹാവിജയം പ്രേക്ഷകര്‍ സമ്മാനിച്ചാണ് മൂന്നാം ഭാഗം സംഭവിക്കുക. ലൂസിഫര്‍ തീര്‍ത്തത് വേണമെങ്കില്‍ രണ്ടാം ഭാഗം ഇല്ലാതിരിക്കാം എന്ന രീതിയിലാണ്. എന്നാല്‍ എമ്പുരാന്‍ തീരുന്നത് മൂന്നാം ഭാഗമില്ലെങ്കില്‍ മുഴുവനാകില്ല എന്ന പോയിൻ്റിലാണ്. കഥ പറഞ്ഞു തീരണ്ടേ. അപ്പോള്‍ മൂന്നാം ഭാഗം ഉണ്ടായെ മതിയാകു എന്ന് എനിക്ക് പറയേണ്ടി വരും. പൃഥ്വിരാജ് പറഞ്ഞു.