ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സല്യൂട്ട് ഇക്കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നടന് നന്ദി അറിയിച്ചുകൊണ്ട് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് എഴുതിയ കുറിപ്പ് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും സംവിധായകനും നന്ദി പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍. എനിക്ക് ഈ അവസരം നല്‍കിയതിന് റോഷന്‍ ചേട്ടന് നന്ദി. ഞാന്‍ അത് തികച്ചും ആസ്വദിച്ചു. നിങ്ങളുടെ വാക്കുകള്‍ക്കും നന്ദി. നിങ്ങളുമായും മുഴുവന്‍ ടീമുമായും വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ വേഫെയര്‍ ഫിലിംസിനും ഞങ്ങള്‍ക്കും സന്തോഷമുണ്ട്.ഓരോ...