വണ്‍ മില്യണ്‍ കാഴ്ചക്കാരുമായി 'സല്യൂട്ട്' ടീസര്‍, ആരാധകരോട് നന്ദി പറഞ്ഞ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (08:59 IST)

ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സല്യൂട്ട്. സിനിമയുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ആദ്യ മണിക്കൂറുകളില്‍ തന്നെ ഒരു മില്യണില്‍ കൂടുതല്‍ ആളുകള്‍ ടീസര്‍ കണ്ടു കഴിഞ്ഞു. പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

ആവേശമുണര്‍ത്തുന്ന ടീസര്‍ ആണ് പുറത്തുവന്നത്. കേരള പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ആളുകള്‍ക്ക് മുന്നിലേക്ക് കലിപ്പ് ലുക്കില്‍ പോലീസ് വാഹനത്തില്‍ പുറത്തേക്ക് വരുന്ന ദുല്‍ഖറിനെയാണ് ടീസറില്‍ കാണാനായത്.

ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുവെന്ന പ്രത്യേകതയുളള ചിത്രമാണ് സല്യൂട്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :