1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Salute

'സല്യൂട്ട്' റിലീസ് ചെയ്ത് സംവിധായകന്‍ പോലും അറിഞ്ഞില്ലേ, അണിയറയില്‍ നീക്കങ്ങള്‍ നടത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ?

SALUTE | Malayalam Movie | Official Trailer | SonyLIV | Streaming on 18th March
സല്യൂട്ട് റിലീസ് ചെയ്ത് സംവിധായകന്‍ പോലും അറിഞ്ഞില്ലേ ? അണിയറയില്‍ ആരുമറിയാതെ നീക്കം നടത്തിയത് ദുല്‍ഖര്‍സല്‍മാനോ? തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. 3 മണിക്കൂര്‍ മുമ്പ് പോലും സല്യൂട്ട് നാളെ പ്രദര്‍ശനത്തിനെത്തുമെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് പറഞ്ഞത്.  
കുറച്ചു മിനിറ്റുകള്‍ക്ക് മുമ്പാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ സല്യൂട്ട് ഒരു ദിവസം മുമ്പേ റിലീസ് ചെയ്തത്.
സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം സല്യൂട്ട് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചതിനു പിന്നാലെ ചിത്രം ലീക്കായോ എന്ന ചോദ്യവും ഉയരുന്നുണ്ട്.നാളെ മാര്‍ച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ഒരു ദിവസം മുമ്പേ പ്രദര്‍ശനം ആരംഭിച്ചതാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം.
 
  സല്യൂട്ട് സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മലയാളത്തിന്റെ ഭാവി താരം; ഗൗരവ ഭാവത്തില്‍ നില്‍ക്കുന്ന ഈ കുട്ടിയെ മനസ്സിലായോ?