അവസാനം വരെ പിടിതരാത്ത കുറ്റവാളി,ട്രെയിലറിലോ ടീസറിലോ കാണിക്കാത്ത മുഖം,'സല്യൂട്ട്' സിനിമ ഇതോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (08:53 IST)

ഇനി റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി. ദുല്‍ഖറിന്റെ 'സല്യൂട്ട്' സോണി ലിവില്‍ മാര്‍ച്ച് 18ന് പ്രദര്‍ശനത്തിനെത്തും. മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും. എന്നാല്‍ സിനിമയില്‍ നായകന് ഒത്ത വില്ലനും ഉണ്ടാകുമെന്നാണ് സൂചന. അവസാനം വരെ പിടിതരാത്ത കുറ്റവാളി. ട്രെയിലറിലോ ടീസറിലോ പുറത്തുവന്ന പോസ്റ്ററുകളിലോ കാണിക്കാത്ത മുഖം.

'തെളിവുകള്‍ ബാക്കി വയ്ക്കാത്ത, നിയമത്തിന് പിടി കൊടുക്കാത്ത ഒരു കുറ്റവാളിയെ തേടി ഒരു പോലീസുകാരന്‍'- എന്നാണ് സിനിമയെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ സൂചന.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ തന്നെയാണ്.


അരവിന്ദ് കരുണാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി ദുല്‍ഖര്‍ വേഷമിടും.നേരത്തെ തിയറ്റര്‍ റിലീസിനോടനുബന്ധിച്ച് ട്രെയിലര്‍ പുറത്തിറക്കിയിരുന്നു. ജനുവരി 14നായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാറ്റി ഒ.ടി.ടിയില്‍ എത്തിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :