പറഞ്ഞതിനേക്കാള്‍ ഒരു ദിവസം മുന്‍പ് റിലീസ് ചെയ്ത് ദുല്‍ഖറിന്റെ 'സല്യൂട്ട്'; സോണി ലിവില്‍ കാണാം

രേണുക വേണു| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (14:57 IST)

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' റിലീസ് ചെയ്തു. നേരത്തെ അറിയിച്ചിരുന്നതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുന്നത്. മാര്‍ച്ച് 18 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഉച്ചയോടെ സിനിമ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സല്യൂട്ട് സംവിധാനം ചെയ്തിരിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :