അനുബന്ധ വാര്‍ത്തകള്‍
- ആദ്യ പരസ്യചിത്രം ഇന്നസെന്റിലൂടെ,ഒടിയനില്‍ മാഷായി, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ സംവിധായകന് വി എ ശ്രീകുമാര്‍
- ഇന്നസെന്റ് കമ്മ്യൂണിസ്റ്റ്കാരുടെ സ്ഥാനാര്‍ഥി,കോണ്ഗ്രസ്സ്കാരനായ സലിംകുമാറിന് പ്രചാരണത്തിന് വരാന്‍ പറ്റാത്ത അവസ്ഥ, പിന്നെ വീട്ടില്‍ നടന്നതിനെ കുറിച്ച് മകന് ചന്തു
- അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഓര്‍മ്മകള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്
- അതൊരു ഭാഗ്യമാണ്, ആദ്യ സിനിമയിൽ ഇന്നസെൻറ്,വിയോഗ വാർത്താ തന്നെ ദുഖിപ്പിക്കുന്നുവെന്ന് സംവിധായകൻ റോജിൻ തോമസ്
- എല്ലാത്തിനും നന്ദി! പ്രിയപ്പെട്ട ഇന്നസെന്റ് അങ്കിളിനെ ഓര്‍ത്ത് നടന് ഗണപതി
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയെന്നും വിശ്വസിക്കുന്നില്ല, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ സലിംകുമാര്‍
സിനിമ സൗഹൃദങ്ങള്‍ എന്നും കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് ഇന്നസെന്റ്. പരിചയപ്പെടുന്നവരുടെ സഹോദരനായും കൂട്ടുകാരനായും കുടുംബാംഗമായും ഒപ്പം നില്‍ക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ് നടന് സലിംകുമാര്‍.
സലിംകുമാറിന്റെ വാക്കുകളിലേക്ക്
ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു.
എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മ്മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും.
ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല,
മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല,
അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ.
എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍.........
അടുത്ത ലേഖനം