അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല: മോഹന്‍ലാലിന്റെ കുറിപ്പ്
- 'കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത്'; ഇന്നസെന്റ് തനിക്ക് ആരായിരുന്നു എന്ന് നടന്‍ ദിലീപ്
- മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്പ് !ഈ ഒരു മൂഡ് പിടിച്ചു മറികടന്ന എത്രയോ സാഹചര്യങ്ങള്‍, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ നടി ദിവ്യ പ്രഭ
- ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും, കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം
- ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് ഡോക്ടര്‍ വിപി ഗംഗാധരന്
എല്ലാത്തിനും നന്ദി! പ്രിയപ്പെട്ട ഇന്നസെന്റ് അങ്കിളിനെ ഓര്‍ത്ത് നടന്‍ ഗണപതി
കരിയറിന്റെ തുടക്കത്തില്‍ തന്നെ നടന്‍ ഗണപതിക്ക് ഇന്നസെന്റിന്റെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വിനോദയാത്ര എന്ന ചിത്രത്തില്‍ അഭിനയിക്കാനായി തയ്യാറായി നില്‍ക്കുന്ന തുടക്കക്കാരനായ ഗണപതിയെ ഒപ്പം നിര്‍ത്തി അഭിനയിക്കാന്‍ സഹായിക്കുന്ന ഇന്നസെന്റിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. എല്ലാത്തിനും നന്ദി പറഞ്ഞ് ഗണപതിയും ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ്.
'ഇതിഹാസങ്ങളുടെ ഇതിഹാസത്തിന് വിട. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് എല്ലാത്തിനും നന്ദി! ഇന്നസെന്റ് അങ്കിളിനെ ഞങ്ങള്‍ സ്‌നേഹിക്കുന്നു'-ഗണപതി കുറിച്ചു.
വിനോദയാത്ര എന്ന ചിത്രത്തിലെ പാലും പഴവും എന്ന പാട്ട് കേട്ടാല്‍ ആദ്യം മലയാളികളുടെ മനസ്സില്‍ ഗണപതി എന്ന കുട്ടി താരം അഭിനയിച്ച രംഗം ഓര്‍മ്മവരും. ചങ്ക്സ്, പുത്തന്‍ പണം, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഹണി ബീ, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങളിലും ഗണപതി അഭിനയിച്ചിട്ടുണ്ട്.