അനുബന്ധ വാര്‍ത്തകള്‍
- എല്ലാത്തിനും നന്ദി! പ്രിയപ്പെട്ട ഇന്നസെന്റ് അങ്കിളിനെ ഓര്‍ത്ത് നടന് ഗണപതി
- 'കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത്'; ഇന്നസെന്റ് തനിക്ക് ആരായിരുന്നു എന്ന് നടന് ദിലീപ്
- മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്പ് !ഈ ഒരു മൂഡ് പിടിച്ചു മറികടന്ന എത്രയോ സാഹചര്യങ്ങള്‍, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ നടി ദിവ്യ പ്രഭ
- ആലീസ് കാത്തിരിക്കും എന്നതല്ല കാരണം... ഇന്നസെന്റ് എന്ന മനുഷ്യനെ കുറിച്ച് സത്യന് അന്തിക്കാട്
- ആ നിഷ്കളങ്ക ചിരി മാഞ്ഞു...! ഇന്നസെന്റ് ഇനി ഓര്മ
അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഓര്‍മ്മകള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണെന്ന് വിനീത് ശ്രീനിവാസന്‍.ഗീത് ഹോട്ടലിനു വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓര്‍ക്കുന്നു. മറുകരയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണെന്ന് ഇന്നസെന്റിനെ ഓര്‍ത്തുകൊണ്ട് വിനീത് ശ്രീനിവാസന്‍ കുറിച്ചു.
വിനീത് ശ്രീനിവാസന്റെ വാക്കുകളിലേക്ക്
എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓര്‍മ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓര്‍ക്കുന്നു. മറുകരയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്..