അനുബന്ധ വാര്‍ത്തകള്‍
- ദേ...അഹാന, അധികം ആരും കാണാത്ത നടിയുടെ പുത്തൻ ചിത്രങ്ങൾ
- ആര്‍ഡിഎക്സിന് ശേഷം റിവഞ്ച് ആക്ഷന്‍ ഡ്രാമയുമായി ആന്റണി വര്‍ഗീസ്, ചിത്രീകരണം ഉടന്‍
- ലക്ഷങ്ങള്‍ വാങ്ങി ഉദ്ഘാടനങ്ങള്‍ക്ക് പോകുന്ന അഖില്‍ മാരാര്‍, ബിഗ് ബോസിന് ശേഷം വന്ന മാറ്റം ! താരത്തിന് ലഭിക്കുന്ന പ്രതിഫലം
- മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പമല്ല, ദുൽഖർ ആദ്യമെത്തുന്നത് ഉലകനായകനൊപ്പം, മണിരത്നം ചിത്രത്തിൽ വമ്പൻ താരനിര
- പുറത്ത് നല്ല ക്ലീൻ ഇമേജുള്ള നടൻ, പക്ഷേ വളരെ മോശം ഇടപെടൽ, കരിയറിലെ ബോംബ് സമ്മാനിച്ചതിന് നന്ദിയെന്ന് സംവിധായകനോട് പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ
'സലാര്‍' റിലീസ് മാറ്റിവെച്ചത് എന്തിന് ? നിര്‍മ്മാതാക്കള്‍ക്ക് പറയാനുള്ളത്
'കെജിഎഫ് 2' വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍' റിലീസ് മാറ്റിവെച്ചു.സെപ്തംബര്‍ 28ന് പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ് ഇപ്പോള്‍ മാറ്റിയത്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു.
'സലാറിന് നിങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ ഒറിജിനല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും ചിത്രം മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന് ദയവായി മനസിലാക്കുക. മികച്ച സിനിമാനുഭവം നല്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവേ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയില്‍ ഒരു ഭാഗമാവുന്നതിന് നന്ദി',- നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് സോഷ്യല്‍ മീഡിയയില്‍ എഴുതി.
അടുത്ത ലേഖനം