അനുബന്ധ വാര്‍ത്തകള്‍
- മധുരം നല്കി പിണറായി, സര്‍പ്രൈസ് കേട്ട് ഞെട്ടി മാധ്യമപ്രവര്‍ത്തകര്‍; ജന്മദിനം വെളിപ്പെടുത്തിയത് ഇങ്ങനെ
- 'പ്രിയപ്പെട്ട വേണുവേട്ടാ'; പിറന്നാള്‍ ആശംസകളുമായി മനോജ് കെ ജയന്
- ലുക്മാന് പിറന്നാള്‍, സ്പെഷ്യല്‍ വീഡിയോ പുറത്തിറക്കി ഓപ്പറേഷന് ജാവ ടീം
- ലാലേട്ടാ എങ്ങനെയാ ഇങ്ങനെയൊക്കെ അഭിനയിക്കണേ ? മോഹന്‍ലാല്‍ തന്ന മറുപടിയെക്കുറിച്ച് ജയസൂര്യ
- 'മലയാളസിനിമയുടെ വിസ്മയങ്ങള്‍ക്കിടയില്‍'; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ബിജുമേനോന്
നിവിന് പോളിയുടെ മകള്‍ റോസിന് നാലാം പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം
മകള്‍ റോസ് ട്രീസയുടെ നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് നിവിന്‍ പോളി. ലോക്ക് ഡൗണ്‍ ആയതിനാല്‍ വലിയ പരിപാടികള്‍ ഒന്നുമില്ല. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒരു ചിരി ചിത്രം പങ്കുവെച്ചു. ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിംഗ് എന്നാണ് നിവിന്‍ കുറിച്ചത്. നിരവധി താരങ്ങളും റോസിന് ആശംസകളുമായി എത്തി.
ഗീതു മോഹന്‍ദാസ്, അനുശ്രീ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ഗ്രേസ്, കൃഷ്ണ ശങ്കര്‍, മണികണ്ഠന്‍ ആചാരി, അതിദി ബാലന്‍ തുടങ്ങിയവര്‍ താരപുത്രിക്ക് ആശംസകള്‍ നേര്‍ന്നു.
നിവിന്‍-റിന്ന ദമ്പതികള്‍ക്ക് ദാവീദ്,റോസ് ട്രീസ എന്നീ രണ്ടു മക്കളാണുള്ളത്. 2010 ലാണ് ഇരുവരും വിവാഹിതരായത്. 2012-ല്‍ നിവിന് ദാവീദ് എന്ന മകന്‍ പിറന്നു.2017 ലാണ് റോസ് ജനിച്ചത്.