ടോവിനോയ്ക്ക് നന്ദി പറഞ്ഞ് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 മെയ് 2021 (15:00 IST)

അര്‍ജുന്‍ കപൂറും, പരിണീതി ചോപ്രയും കേന്ദ്ര കഥാപാത്രങ്ങളായ ഏറ്റവും പുതിയ ചിത്രമാണ് സന്ദീപ് ഓര്‍ പിങ്കി ഫറാര്‍. മാര്‍ച്ചില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. അടുത്തിടെ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് പരിണീതിയുടെയും അര്‍ജുന്റെയും പ്രകടനം. നടന്‍ ടോവിനോ തോമസും സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ടോവിനോയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടന്‍ അര്‍ജുന്‍ കപൂര്‍ രംഗത്തെത്തി. ടോവിനോ ഈ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും കുറിച്ചു.

ദിബാകര്‍ ബാനര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :