'പ്രിയപ്പെട്ട വേണുവേട്ടാ'; പിറന്നാള്‍ ആശംസകളുമായി മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (12:59 IST)

മലയാള സിനിമയില്‍ ഇന്നും സജീവമാണ് നെടുമുടിവേണു. പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കാറുള്ള പ്രതിഭ. അദ്ദേഹത്തിന്റെ 73-ാം ജന്മദിനമാണ് ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട വേണുവേട്ടന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമാലോകം എത്തി.

'പ്രിയപ്പെട്ട വേണുവേട്ടാ, ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. ആയുരാരോഗ്യ സൗഖ്യം നേരുന്നു'-മനോജ് കെ ജയന്‍ കുറിച്ചു.

ആലപ്പുഴ ജില്ലയിലെ നെടുമുടി സ്വദേശിയായ വേണു തന്റെ ജീവിതം ആരംഭിച്ചത് മാധ്യമ പ്രവര്‍ത്തകനായിരുന്നു. നാടക രംഗത്ത് സജീവമായ അദ്ദേഹം സിനിമയിലും എത്തി.1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മോഹന്‍ലാല്‍ നായകനായെത്തുന്ന ആറാട്ട് എന്ന സിനിമയിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :