1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan 76th Birthday May 24

മധുരം നല്‍കി പിണറായി, സര്‍പ്രൈസ് കേട്ട് ഞെട്ടി മാധ്യമപ്രവര്‍ത്തകര്‍; ജന്മദിനം വെളിപ്പെടുത്തിയത് ഇങ്ങനെ

Pinarayi Vijayan Birthday
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 76-ാം ജന്മദിനം ആഘോഷിക്കുകയാണ്. 2016 മേയ് 24 നാണ് തന്റെ ജന്മദിനം എന്നാണെന്ന് പിണറായി വെളിപ്പെടുത്തിയത്. 2016 ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ എകെജി സെന്ററില്‍ പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തായിരുന്നു വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം. എല്‍ഡിഎഫ് അധികാരത്തിലെത്തിയതിന്റെ മധുരമാകുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ കരുതി. എന്നാല്‍, സംഗതി അതല്ല. തന്റെ ജന്മദിനമാണിന്നെന്ന് പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
 
'മധുരം എന്ത് വകയാണെന്ന് പറയാന്‍ കഴിയോ ആര്‍ക്കെങ്കിലും? ഇന്നാണ് എന്റെ പിറന്നാള്‍. അത് ഇന്നേവരെ രഹസ്യമായി വച്ചതാണ്. പലരും എന്നോട് ചോദിച്ചിട്ടുണ്ട് എപ്പഴാണ് എന്നാണ് എന്റെ പിറന്നാള്‍ എന്ന്,' പിണറായി പറഞ്ഞു. 
 
ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 അല്ലേ ജന്മദിനമെന്നായി മാധ്യമപ്രവര്‍ത്തകര്‍. അതിനുള്ള മറുപടിയും പിണറായി നല്‍കി. 'ഔദ്യോഗിക രേഖയനുസരിച്ച് 21-3-1944 (മാര്‍ച്ച് 21) ആണ് ജന്മദിനം. എന്നാല്‍ യഥാര്‍ഥത്തില്‍ 1120 ഇടവം പത്തിനാണ് പിറന്നാള്‍. അതായത് 1945 മേയ് 24 ന്,' പിണറായി വിജയന്‍ വ്യക്തമാക്കി. 
 
അടുത്ത ലേഖനം
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്