അനുബന്ധ വാര്‍ത്തകള്‍
- യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍,റോഷാക്ക് ട്രെയിലറിന് മികച്ച പ്രതികരണം
- റോഷാക്ക് അപ്ഡേറ്റ്, ട്രെയിലര്‍ നാളെ എത്തും
- കെ.എസ്. ഹരിശങ്കറിന്റെ ശബ്ദം,'പ്യാലി'യുടെ ടൈറ്റില്‍ സോങ്, വീഡിയോ
- 'ചതുരം' റിലീസ് മാറ്റി, ക്ഷമ ചോദിച്ച് സംവിധായകന്
- Emergency Movie:കങ്കണ ഇന്ദിരാഗാന്ധി: സഞ്ജയ് ഗാന്ധിയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം: ശ്രദ്ധനേടി ക്യാരക്ടർ പോസ്റ്റർ
റോഷാക്ക് റിലീസ് ഈ ദിവസം ! പുതിയ വിവരം
നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ പ്രദര്‍ശന തീയതി സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.
ത്രില്ലര്‍ ചിത്രം സെപ്റ്റംബര്‍ 29 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന് മുകുന്ദന് ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.