'ചതുരം' റിലീസ് മാറ്റി, ക്ഷമ ചോദിച്ച് സംവിധായകന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (14:57 IST)
സ്വാസിക വിജയ്, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ചതുരം' റിലീസ് മാറ്റിവച്ചു. സെപ്തംബര്‍ 16-ന് തിയേറ്ററുകളിലേക്ക് എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ ശ്രമിച്ചത്.പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിലീസ് മാറ്റിവയ്ക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. പുതിയ തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കും.

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :