യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍,റോഷാക്ക് ട്രെയിലറിന് മികച്ച പ്രതികരണം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (15:11 IST)
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ റോഷാക്ക് ട്രെയിലറിന് മികച്ച പ്രതികരണം. 1.3 മില്യന്‍ ആളുകള്‍ ഇതിനോടകം തന്നെ ട്രെയിലര്‍ യൂട്യൂബിലൂടെ മാത്രം കണ്ടുകഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ് ട്രെയിലര്‍.
അമല്‍ നീരദിന്റെ 'ഭീഷ്മ പര്‍വ്വം' എന്ന ചിത്രത്തിലെ പവര്‍ പാക്ക്ഡ് ആക്ഷന്‍ സീക്വന്‍സിനോട് സാമ്യമുള്ളതാണ് 1 മിനിറ്റ് 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റോഷാക്ക് ട്രെയിലര്‍. ലൂക്ക് ആന്റണി എന്ന മമ്മൂട്ടി കഥാപാത്രത്തിന് പറയാന്‍ ചിലതുണ്ട്. എന്നാല്‍ സസ്‌പെന്‍സ് നിലനിര്‍ത്തി കൊണ്ടാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :