1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rohini talks about life with raghuvaran

7 വര്‍ഷം മാത്രമാണ് രഘുവരനൊപ്പം ജീവിച്ചത്, അദ്ദേഹത്തിന്റെ പേരില്‍ മാത്രം എന്നെ അടയാളപ്പെടുത്തരുത് : രോഹിണി

Rohini, Raghuvaran, Cinema, Personal Life
രഘുവരന്‍ തന്റെ സിനിമാ ജീവിതത്തിന് ഒരു തരത്തിലുള്ള പിന്തുണയും നല്‍കിയിരുന്നില്ലെന്ന് ഭാര്യയും നടിയുമായ രോഹിണി. രഘുവരന്‍ ഒരു ഹൗസ് വൈഫ് എന്ന നിലയിലാണ് തന്നെ കണ്ടതെന്നും രഘുവരന്റെ ഭാര്യ എന്ന നിലയില്‍ തന്നെ അടയാളപ്പെടുത്തുന്നത് ശരിയല്ലെന്നും രോഹിണി പറയുന്നു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രോഹിണി.
 
രഘുവരന്‍ ഒരിക്കലും എന്റെ സിനിമാ ജീവിതത്തെ പിന്തുണച്ചിട്ടില്ല. അതാന് വിവാഹം കഴിഞ്ഞ് കരിയറില്‍ ഒരു ബ്രേക്ക് എടുത്ത് 7 വര്‍ഷം സിനിമകളില്ലാതെ മാറി നില്‍ക്കാനുള്ള കാരണം. അങ്ങനെയുള്ള ഒരു ചുറ്റുപാടിലാണ് രഘു ജീവിച്ചത്. അവരുടെ കുടുംബത്തിലെ സ്ത്രീകളാരും പുറത്ത് പോയി ജോലി ചെയ്തിരുന്നില്ല. അദ്ദേഹത്തിനും ഭാര്യ തന്റെ സംരക്ഷണത്തിലായിരിക്കണമെന്ന ചിന്തയാണുണ്ടായിരുന്നത്. അതില്‍ നിന്ന് പുറത്ത് കടക്കാന്‍ എനിക്കും സമയമെടുത്തു.
 
അത്രയും പോരാടിയാണ് സിനിമയില്‍ തിരിച്ചുവന്നതും സിനിമ സംവിധാനം ചെയ്തതുമെല്ലാം. വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ട്. 7 വര്‍ഷം മാത്രമാണ് ഞാന്‍ രഘുവരന്‍ എന്ന മനുഷ്യനൊപ്പം ജീവിച്ചത്. തീര്‍ച്ചയായും എന്റെ മുന്‍ ഭര്‍ത്താവും എന്റെ കുട്ടികളുടെയും അച്ഛനാണ്. എന്റെ ജീവിതം, നജന്‍ ചെയ്ത എല്ലാ കാര്യങ്ങളും രഘുവരന്‍ എന്ന ഒറ്റ മനുഷ്യന്റെ പേരില്‍ ആശ്രയിച്ചിരിക്കുന്നതില്‍ വേദനയുണ്ട്. ഞങ്ങളുടെ വിവാഹജീവിതത്തെ പറ്റിയും വേര്‍പിരിയലിനെ പറ്റിയുമെല്ലാം ഞാന്‍ ഏറെ പറഞ്ഞുകഴിഞ്ഞു. ഇനി എന്റെ സിനിമകളെ പറ്റി ചോദിക്കു. എന്നെ പറ്റി ചോദിക്കു എന്നാണ് ഞാന്‍ ഇപ്പോള്‍ പറയാറുള്ളത്. രോഹിണി പറഞ്ഞു.
 
 1996ലായിരുന്നു രോഹിണിയും രഘുവരനും തമ്മിലുള്ള വിവാഹം. 2004ല്‍ ഇവര്‍ വിവാഹമോചിതരായത്. ഈ ബന്ധത്തില്‍ ഋഷിവരന്‍ എന്ന മകനും ഇവര്‍ക്കുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്