ദുല്‍ഖറിനൊപ്പം അമിതാഭ് ബച്ചനും ? അണിയറയില്‍ ഒരു ത്രില്ലര്‍ ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 മെയ് 2021 (13:14 IST)

ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു.ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയില്‍ ആരംഭിക്കുമെന്നാണ് വിവരം. മഴയ്ക്ക് പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രം ആണെന്ന് പറയപ്പെടുന്നു.ഈ മണ്‍സൂണില്‍ തന്നെ ചിത്രീകരിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഉണ്ടെന്നാണ് പുതിയ വിവരം.


ദുല്‍ഖറിന്റെ സല്യൂട്ട് അടുത്തിടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി കാശ്മീരിലായിരുന്നു നടന്‍.കുറുപ്പ്,ഹേയ് സിനാമിക എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. നിലവില്‍ ഹേയ് സിനാമികയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :