കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (12:42 IST)
അമിതാഭ് ബച്ചനൊപ്പം വീണ്ടും ദീപിക പദുക്കോണ്‍ ഒന്നിക്കുന്നു.ദ ഇന്റേണ്‍ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കും. അമിത് രവീന്ദ്രനാഥ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദ ഇന്റേണ്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് കൂടിയാണിത്. അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോമഡി, ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൂടിയായിരിക്കും ഇത്.
2015 ല്‍ പുറത്തിറങ്ങിയ ദ ഇന്റേണ്‍ നാന്‍സി ആണ് സംവിധാനം ചെയ്തത്. മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ബോളിവുഡ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അടുത്തവര്‍ഷം റിലീസ് ചെയ്യാവുന്ന രീതിയിലാണ് വര്‍ക്കുകള്‍ പുരോഗമിക്കുന്നത്. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.