1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rest in peace Sivan uncle:Prithviraj

പൃഥ്വിരാജിന്റെ ശിവന്‍ അങ്കിള്‍, ഓര്‍മ്മകളില്‍ മലയാള സിനിമ ലോകം

പൃഥ്വിരാജ്
പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്‍ യാത്രയായി. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് മലയാള സിനിമ ലോകം. നടന്‍ പൃഥ്വിരാജ്, നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
 
'ശിവന്‍ അങ്കിള്‍ റെസ്റ്റ് ഇന്‍ പീസ്'- പൃഥ്വിരാജ് കുറിച്ചു. 
 
മലയാളത്തിലെ ആദ്യ പ്രെസ്സ് ഫോട്ടോഗ്രാഫര്‍, ചെമ്മീന്‍ സിനിമ യുടെ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ കൂടിയായിരുന്നു അദ്ദേഹം.1959ല്‍ തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ തുടങ്ങി. ഫോട്ടോ ജേര്‍ണലിസം. സിനിമ. നാടകം. ഡോക്യൂമെന്ററി രംഗങ്ങളില്‍ സജീവമായ വ്യക്തിത്വമായിരുന്നു. സന്തോഷ് ശിവന്‍, സംഗീത് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി പ്രിയങ്ക നായര്‍