സ്ത്രീകൾ മാത്രമാണ് ശരി എന്ന് കരുതരുത്, പുരുഷൻമാരാണ് ഇരകൾ: രവി മോഹൻ
15 വർഷത്തെ ദാമ്പത്യത്തിന് ശേഷം കഴിഞ്ഞ സെപ്തംബറിലാണ് രവിമോഹനും ആർതിയും വേർപിരിഞ്ഞത്
Ravi Mohan
"ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ... കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നു... ഒരു ദിവസം നിങ്ങൾക്കെല്ലാവർക്കും എന്റെ മനസ്സ് മനസ്സിലാകും, ഞാൻ സ്നേഹിക്കുന്ന ആളുകൾക്ക് വേണ്ടി ഞാൻ എന്താണ് ചെയ്തതെന്ന്... ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ വൃത്തികെട്ട ചിന്തകൾ നിങ്ങളിൽ തന്നെ സൂക്ഷിക്കൂ. ഞാൻ എന്റെ വഴിക്ക് പോവുകയാണ്.–രവി മോഹൻ കുറിച്ചു.
15 വർഷത്തെ ദാമ്പത്യത്തിന് ശേഷം കഴിഞ്ഞ സെപ്തംബറിലാണ് രവിമോഹനും ആർതിയും വേർപിരിഞ്ഞത്. തന്റെ സമ്മതമില്ലാതെ രവി മോഹൻ ഏകപക്ഷീയമായാണ് വിവാഹമോചനം പ്രഖ്യാപിച്ചതെന്നായിരുന്നു ആർത്തിയുടെ വെളിപ്പെടുത്തൽ. ചെന്നൈയിലെ കുടുംബ കോടതിയിൽ നടൻ വിവാഹമോചന ഹരജി ഫയൽ ചെയ്തിട്ടുമുണ്ട്.